mikachanadi
മികച്ച നടി ഷിഫ്ന ഷെറിൻനെ ജയരാജ്‌വാര്യർ ഉപഹാരം നൽകി അനുമോദിക്കുന്നു

എരുമപ്പെട്ടി:എരുമപ്പെട്ടി പ്രസ് ക്ലബ്ബിന്റേയും എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കലാവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ മികവുത്സവം സംഘടിപ്പിച്ചു. ജയരാജ് വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കബീർ കടങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ സ്കൂളിലെ കലാ- കായിക പ്രതിഭകളെ അനുമോദിച്ചു. നാടക രചിയിതാവും സംവിധായകനുമായ വിനോദ് മുളങ്കുന്നത്ത്കാവിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, സ്കൂൾ കലാവേദി ചെയർമാൻ റഷീദ് എരുമപ്പെട്ടി, കൺവീനർ റജീന ടീച്ചർ, ഭൗതിക വികസന കമ്മിറ്റി ചെയർമാൻ കെ.എം. അഷറഫ്, പ്രസ് ക്ലബ് സെക്രട്ടറി കെ.സി. ഡേവീസ്, എസ്.എം.സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേയ്ഡും നേടിയ നാടകങ്ങളുടെ അവതരണവും നാടൻ പാട്ട്, സംഘഗാനം ഉൾപ്പടെയുള്ള കലാപരിപാടികളും അരങ്ങേറി.