തൃശൂർ: രാജ്യം പുതുവർഷത്തെ വരവേറ്റത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടാണെന്നും കേന്ദ്ര സർക്കാരും കേരള സർക്കാരും കൂടി ഇന്ത്യയെയും കേരളത്തേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസൻ പറഞ്ഞു. തൃശൂർ ജില്ലാ യുവജനപക്ഷം കമ്മിറ്റി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരത് പോത്താനി അദ്ധ്യക്ഷനായി. അഡ്വ. പി.എസ് സുബീഷ്, ബൈജു കണ്‌ഠേശ്വരം, വി.കെ ദേവാനന്ദ്, ബിപിൻ വർക്കി, രാജു ചിരിയങ്കണ്ടത്ത്, പ്രിൻസ് സണ്ണി, ജഫ്രിൻ ജോസ് അരിക്കാട്ട്, സുധീഷ് ചക്കുങ്ങൽ, നൈഷാം നസീർ, നിബിൻ സക്കറിയ, റഫീക്ക് എടപ്പെട്ട, സനൽദാസ്, വിനു സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.