കയ്പമംഗലം : പൗരത്വ ഭേദഗതി നിയമത്തിനും, ഭരണഘടനാ ലംഘനത്തിനുമെതിരെ എടത്തിരുത്തി, കയ്പമംഗലം പ്രതിഷേധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു. എം.എൽ.എമാരായ ഇ.ടി ടൈസൺ മാസ്റ്റർ, അരുണൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നിയിൽ നിന്ന് ആരംഭിച്ച ബഹുജന റാലി മൂന്നുപീടികയിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.
കൂട്ടായ്മ ചെയർമാൻ സി.ജെ പോൾസൺ, ജനറൽ കൺവീനർ അഡ്വ. വി.കെ ജ്യോതിപ്രകാശ്, ട്രഷറർ കെ.കെ അഫ്‌സൽ, സി.എച്ച്.എം ഫൈസൽ ബദ്‌രി, ശിവപ്രകാശ് ശാന്തി, ഫാദർ ഷെറൻസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേഷ്, ബൈന പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശോഭ സുബിൻ, മഞ്ജുള അരുൺ, ബി.ജി വിഷ്ണു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.എം.എ ജബ്ബാർ, പി.എം. അഹമ്മദ്, വി.ആർ. ഷൈൻ, ബഷീർ തൈവളപ്പിൽ , അജിത്ത് കൃഷ്ണൻ, മുഹമ്മദ് ചാമക്കാല എന്നിവർ പങ്കെടുത്തു..