saraswathy-vidhyanikethan
സരസ്വതി വിദ്യാനികേതൻ വിദ്യാർത്ഥികൾ ചേറ്റുവ അഴിമുഖം ശുചീകരിച്ചു

വാടാനപ്പിള്ളി: എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ സ്വച്ഛതാ ഹി സേവാ അഭിയാൻ പദ്ധതിയുടെ ഭാഗമായി എങ്ങണ്ടിയൂർ ചേറ്റുവ അഴിമുഖം ശുചീകരിച്ചു. കടൽ തീരത്തെ പ്ളാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമാണ് വിദ്യാർത്ഥികൾ നീക്കം ചെയ്തത്. അദ്ധ്യാപകരും വിദ്യാലയ സമിതി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ വിജയം ടി.ആർ, ഇ.എസ് സന്തോഷ് കുമാർ, കെ..ജി നാരായണദാസ്, സ്മിത രാകേഷ്, ഉഷ സുകുമാരൻ എന്നിവർ നേത്യത്വം നൽകി.