മുതുവറ: ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജനയുടേയും പൂർത്തീകരിച്ച ഭവന ഗുണഭോക്താക്കളുടെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കുടുംബസംഗമം മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള ഉപഹാരവും പ്രതിഭാ പുരസ്‌കാരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കേരളോത്സവത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് വിജയികളായവർക്ക് പുരസ്‌കാരങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അജിത കൃഷ്ണൻ, അഡ്വ. ലൈജു സി. എടക്കളത്തൂർ, അഡ്വ. ബിജു വർഗ്ഗീസ്, ലിൻസ് ഡേവിസ്, കെ.വി. ജ്യോതിഷ് കുമാർ, ബിന്ദു ബെന്നി, സി.ജെ. ആന്റോ, സുമ ഹരി, എം.ടി. സന്തോഷ്, രഞ്ജു വാസുദേവൻ, ഷീബ ഗിരീഷ്, സുജാത മുരളീധരൻ, അഞ്ജലി സതീഷ് തുടങ്ങിയവർ സംസാരിച്ചു.