cn-jayadevam-
സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നയിച്ച ഭരണഘടന സംരക്ഷണ മാർച്ചിന്റെ സമാപന സമ്മേളനം മൂന്നുപീടികയിൽ സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

കയ്പമംഗലം: മനുസ്മൃതിയെ ആരാധിക്കുന്നവർക്ക് ഇന്ത്യൻ ഭരണഘടന അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ പറഞ്ഞു. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നയിച്ച ഭരണഘടന സംരക്ഷണ മാർച്ചിന്റെ സമാപന സമ്മേളനം മൂന്നുപീടികയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനുള്ള അടിത്തറയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ അഷറഫ്, മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ്, ടി.പി രഘുനാഥ്, പി.വി മോഹനൻ, കെ.എസ് ജയ എന്നിവർ സംസാരിച്ചു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബി.എ ഗോപി, അഡ്വ. എ.ഡി സുദർശനൻ, വി.എ കൊച്ചു മൊയ്തീൻ, സി.കെ ശ്രീരാജ്, ബി.ജി വിഷ്ണു, ഹഫ്‌സ ഒഫൂർ, ബേബി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി. മതിലകം സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു.