കൊടുങ്ങല്ലൂർ: കനോലി കനാലിനെ മലിനമാക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് സംഘത്തെ നിയോഗിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. കൈയേറ്റങ്ങളും നികത്തലും കണ്ടെത്തുവാൻ സർവ്വേയും നടത്തും. കനോലി കനാൽ സംരക്ഷണത്തിന് നഗരസഭ സ്വീകരിക്കേണ്ട പദ്ധതി തയ്യാറാക്കുന്നതിനായി ചേർന്ന ആലോചനായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പഠന റിപ്പോർട്ട് കിട്ടിയ ശേഷം നഗരസഭ പ്രോജക്റ്റ് തയ്യാറാക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. കൗൺസിലർമാർ, വിവിധ രാഷ്ടീയ പാർട്ടികൾ, യുവജന സംഘടനകൾ, മുസ്‌രിസ് പ്രോജക്റ്റ് ഉദ്യോഗസ്ഥർ, സന്നദ്ധ - പരിസ്ഥിതി സംഘടനകൾ, വ്യാപാരി വ്യവസായി നേതാക്കൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യതൊഴിലാളി സംഘടനകൾ, സി.ഡി.എസ്, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നേതാക്കളായ ടി.പി പ്രഭേഷ്, വി.എം ജോണി, കെ.എസ് ശിവറാം, കെ.വി ബാലചന്ദ്രൻ, ഡിൽഷൻ കൊട്ടേക്കാട്, ദിനിൽ മാധവ്, താരാനാഥൻ, വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമനാഥൻ, കൗൺസിലർമാരായ പി.ഒ ദേവസി, പാർവ്വതി സുകുമാരൻ, ടി.എസ് സജീവൻ, വിവിധ സംഘടനാ ഭാരവാഹികളായ എൻ.എ.എം അഷ്റഫ്, കെ.ജെ ശ്രീജിത്ത്, കുഞ്ഞിമുഹമ്മദ് കണ്ണാംകുളത്ത് എന്നിവർ പ്രസംഗിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ (ചെയർമാൻ ), നഗരസഭ സെക്രട്ടറി ടി.കെ സുജിത് (കൺവീനർ) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു...