പഴയന്നൂർ: ലൈഫ്മിഷന്റെ കീഴിൽ ഒന്നര ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയെന്നും സംസ്ഥാന തലത്തിൽ രണ്ടു ലക്ഷം വീടുകളുടെ പണി പൂർത്തീകരിച്ചു വരികയാണന്നും ഇരുപത്തി ആറിനകം ഇതിന്റെ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്തല ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയായി. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ലിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ വി. തങ്കമ്മ, വൈസ് പ്രസിഡന്റ് എം. പദ്മകുമാർ, കെ.പി. രാധാകൃഷ്ണൻ, ദീപ എസ്. നായർ, കെ.കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിൽ നിന്നുള്ള 108 വാർഡുകളിലെ 1387 ഗുണഭോക്താക്കളാണ് പരിപാടിയുടെ ഭാഗമായത്.