മാള: പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാള ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. പ്രസിഡന്റ് വർക്കി ജെ പ്ളാത്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മിറ്റിയംഗം ജോയ് മണ്ടകത്ത് ഉദ്ഘാടനം ചെയ്തു. എ.കെ ജോസ്, കെ.എ ശങ്കരൻ, കെ.കെ റാഫേൽ, സി.കെ സുരേന്ദ്രൻ, ടി.കെ സുരേന്ദ്രൻ, സി.ഡി രാജൻ, ടി.കെ സദാനന്ദൻ, എ.സി ശ്രീധരൻ, കെ.എൻ രാമൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വി.എൻ പങ്കജാക്ഷിയമ്മ, കെ. രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി.