പുതുക്കാട്: പൊതുപണിമുടക്ക് മേഖലയിൽ പൂർണ്ണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ടാക്‌സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങാതെ വന്നതോടെ യാത്രക്കാർ ഉൾപ്പെടെയുള്ളർ ബുദ്ധിമുട്ടിലായി. തോട്ടം മേഖലയിൽ പണിമുടക്ക് പൂർണ്ണമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വ്യവസായശാലകൾ പ്രവർത്തിച്ചില്ല. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനവും സത്യഗ്രഹവും സംഘടിപ്പിച്ചു.
പറപ്പൂക്കര, പുതുക്കാട്, അളഗപ്പ പഞ്ചായത്തുകളിലെ തൊഴിലാളികൾ പുതുക്കാട് കേന്ദ്രീകരിച്ച് പ്രകടനവും തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് സോമൻ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. പി.കെ. ശേഖരൻ അദ്ധ്യക്ഷനായി. നേതാക്കളായ പി. തങ്കം ടീച്ചർ, എ.വി. ചന്ദ്രൻ, എം.എ. ഫ്രാൻസിസ്, സോജൻ ജോസഫ്, പി.കെ. വിനോദൻ, പി.സി. സുബ്രൻ, എം.കെ. അശോകൻ, എം.കെ. പദ്മജാദേവി, എ. രാജീവ്, പി.കെ. പോൾസൺ, പി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വരന്തരപ്പിള്ളിയിൽ അഡ്വ. എം.എ. ജോയ് ഉദ്ഘാടനം ചെയ്തു. കെ.ബി. സുകുമാരൻ അദ്ധ്യക്ഷനായി. നേതാക്കളായ പി.ജി. വാസുദേവൻ നായർ, കെ.ജെ. ഡിക്‌സൺ, എൻ.എം. സജീവൻ, കെ.എ. ആലി, സന്തോഷ് തണ്ടാശ്ശേരി, പുഷ്പ കൃഷ്ണൻകുട്ടി, സി.ടി. ലത്തീഫ്, കെ.എം. ഹൈദർ എന്നിവർ സംസാരിച്ചു.