തൃശൂർ: 42-ാം തൃശൂർ പുഷ്‌പോത്സവത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. കോർപറേഷൻ പരിധിയിലുള്ള വ്യക്തികൾക്കും ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കും അടുക്കളത്തോട്ടം, പൂന്തോട്ടം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജനുവരി 15.

പ്രദർശന നഗരിക്ക് അകത്തുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ജനുവരി 20നകം അപേക്ഷിക്കണം. അലങ്കാരച്ചെടികൾ, പുഷ്പാലങ്കാരം, പൂച്ചെണ്ടുനിർമ്മാണം, ബോൺസായ്, വെജിറ്റബിൾ കാർവിംഗ് തുടങ്ങിയ മത്സരങ്ങളാണ് പ്രദർശന നഗരിയിൽ നടക്കുക. ജനുവരി 24 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് വടക്കുന്നാഥ ക്ഷേത്രം മൈതാനിയിൽ പുഷ്പോത്സവം നടക്കുക. വിവരങ്ങൾക്ക് ഫോൺ: 8590073851, 9947422383, 94460 44607.