തൃപ്രയാർ: ദേശീയ അദ്ധ്യാപക പരിഷത്ത് എൻ.ടി.യു റവന്യൂ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി തൃപ്രയാറിൽ നടക്കും. രാധാക്യഷ്ണ കല്ല്യാണമണ്ഡപത്തിലാണ് സമ്മേളനം ചേരുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 250 പ്രതിനിധികൾ പങ്കെടുക്കും. ഇന്ന് വൈകീട്ട് പ്രതിനിധി സഭ. നാളെ ശനിയാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി. ശ്രീദേവി അദ്ധ്യക്ഷയാകും. ഉച്ചയ്ക്ക് നടക്കുന്ന വിചാരസത്രം ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യും. ഇ. ബാലഗോപാൽ അദ്ധ്യക്ഷനാകും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി ദേശീയ പൗരത്വ ഭേദഗതി നിയമം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വൈകീട്ട് സംഘടനാ സഭ കെ.എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ. സതീഷ്ചന്ദ്രൻ മാസ്റ്റർ, ജനറൽ കൺവീനർ ശ്രീനാഥ് വിജയൻ, പി.ആർ. വിന്ധ്യൻ മാസ്റ്റർ, എൻ.എസ്. പ്രവീഷ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.