life
വെള്ളാങ്ങല്ലുർ പി.സി.കെ ഓഡിറ്റോറിയത്തിൽ നടന്ന ഗുണഭോക്തൃകുടുംബങ്ങളുടെ സംഗമവും അദാലത്തും അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ സമീപം.

കോണത്തുകുന്ന്: വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അർഹരായ ഭൂരഹിത, ഭവന രഹിതർക്ക് സ്വന്തമായി വീട് നൽകുക എന്ന ഉദ്ദേശത്തോടെ ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കി, നിർമ്മാണം പൂർത്തിയാക്കിയ 350 വീടുകളുടെ ഗുണഭോക്തക്കളായ കുടുംബങ്ങളുടെ സംഗമവും, അദാലത്തും നടത്തി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കാതറിൻ പോൾ, ടി.ജി. ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഉണ്ണിക്കൃഷ്ണൻ, വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജി നക്കര, വെള്ളാങ്ങല്ലുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അംഗം ഷിബിൻ ആക്ലി പറമ്പിൽ, സുരേഷ് പണിക്കശ്ശേരി , കെ.എ. ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.