തൃശൂർ: ശിവസൂത്ര ജ്ഞാന യജ്ഞത്തിന് നേതൃത്വം നൽകാൻ ശ്രീശ്രീ രവിശങ്കർ തൃശൂരിലെത്തുന്നു. 17,18 തീയതികളിൽ വടക്കുന്നാഥക്ഷേത്ര മൈതാനത്ത് നടക്കുന്ന യജ്ഞത്തിൽ അദ്ദേഹം പങ്കെടുക്കും. 77 സൂത്രങ്ങളുടെ ശേഖരമാണ് ശിവസൂത്ര. കശ്മീരി ശൈവസിദ്ധാന്തത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമാണിത്. ആശ്രമത്തിന് പുറത്ത് ആദ്യമായാണ് ശ്രീശ്രീ രവിശങ്കർ ഈ യജ്ഞം നടത്തുന്നത്. 17ന് വൈകിട്ട് 5.30 മുതൽ 8.30 വരെയും 18ന് രാവിലെ 9.30 മുതൽ 12.30 വരെയുമാണ് പരിപാടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അടക്കം പതിനായിരം പേരെയാണ് പങ്കെടുപ്പിക്കുക. രജിസ്ട്രേഷൻ അവസാനഘട്ടത്തിലാണ്. 16ന് കോഴിക്കോടും 17ന് മലപ്പുറത്തും പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 14 മുതൽ 30 കേന്ദ്രങ്ങളിൽ നടക്കുന്ന ഹാപ്പിനെസ് പ്രോഗ്രാമുകളിൽ 3000 പേർ പങ്കെടുക്കുമെന്ന് ആർട്ട് ഒഫ് ലിവിംഗ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.