തൃശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ (കെ.ജി.ഒ.യു) സംസ്ഥാന സമ്മേളനത്തിന് ടൗൺഹാളിൽ ഇന്ന് തുടക്കം. 10.30ന് സംസ്ഥാന പ്രസിഡന്റ് കെ. വിമലന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം നടക്കും. നാളെ പത്തിന് ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 11.30ന് 'സാമൂഹിക പ്രതിബദ്ധത നിത്യജീവിതത്തിൽ' കെ.എൻ. ഖാദർ എം.എൽ.എ പ്രഭാഷണം നടത്തും. 12.30ന് 'ഗാന്ധിസത്തിന്റെ കാലിക പ്രസക്തി', 2ന് 'ഇന്ത്യൻ ദേശീയതയിൽ മാദ്ധ്യമങ്ങളുടെ പങ്ക്', 3ന് 'രാഷ്ട്രശിൽപി–പണ്ഡിറ്റ് ജവഹർലാൽ നെഹ്രു' എന്നീ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകൾ യഥാക്രമം കെ. മുരളീധരൻ എംപി, എം.എൽ.എമാരായ പി.ടി. തോമസ്, വി.ടി. ബൽറാം എന്നിവരും 4ന് വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷും ഉദ്ഘാടനം ചെയ്യും.

അഞ്ചിന് പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ 'നവമാദ്ധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും' പ്രഭാഷണം നടത്തും. 12ന് 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് 'തളരുന്ന കേന്ദ്ര–സംസ്ഥാന സാമ്പത്തിക അടിത്തറ' 2ന് 'ദേശീയ–സംസ്ഥാന രാഷ്ട്രീയം: ഇന്നലെ, ഇന്ന്' എന്നീ വിഷയങ്ങളിൽ വി.ഡി. സതീശൻ എം.എൽ.എയും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും പ്രഭാഷണം നടത്തും. 4ന് യാത്രയയപ്പ്–സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ഇൻചാർജ് കെ.ജെ. കുര്യാക്കോസ്, ട്രഷറർ ഡോ. മനോജ് ജോൺസൺ, ബി. ഗോപകുമാർ എന്നിവർ പറഞ്ഞു.