gvr-appu-school
മികച്ച ജീവശാസ്ത്ര ഗവേഷകർക്കുള്ള ജീവ ജീനിയസ് അവാർഡ് പങ്കുവെച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചപ്പോൾ

ഗുരുവായൂർ: തൃശൂർ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ മികച്ച ജീവശാസ്ത്ര ഗവേഷകർക്കുള്ള ജീവ ജീനിയസ് അവാർഡ് പങ്കുവച്ച വി.ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സഹല അബൂബക്കർ, കീർത്തന പ്രദീപ് കുമാർ എന്നിവരെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ജീവ ശാസ്ത്ര അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സാജു കെ. മാത്യുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഇരിങ്ങാലക്കുടയിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എയിൽ നിന്നാണ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങിയത്. 2501 രൂപ വീതവും പ്രശസ്തിപത്രവും ഫലകവുമായിരുന്നു അവാർഡ്. സ്‌കൂളിൽ നടന്ന അനുമോദന യോഗം മാനേജർ വി.ബി. ഹീരലാൽ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ജിതമോൾ പി പുല്ലേലി അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ഷൈനി. റോസിലിന്റ് മാത്യു. ജി. പ്രിയ, സ്‌കൂൾ ചെയർപേഴ്‌സൻ പി.ആർ. അക്ഷയ എന്നിവർ സംസാരിച്ചു.