തൃപ്രയാർ: 70 വർഷത്തിലേറെ ഇന്ത്യയിൽ അഭയാർത്ഥികളായി കഴിയേണ്ടി വന്ന, പാകിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അവിടത്തെ മത ന്യൂനപക്ഷങ്ങൾക്ക്, പൗരത്വ നിയമ ഭേദഗതി യിലൂടെ ഇന്ത്യൻ പൗരത്വം കൊടുക്കാൻ നടപടികൾ കൈകൊണ്ട, പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്തുണ അറിയിച്ച് ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റി കത്തുകൾ അയച്ചു. നാട്ടിക പോസ്റ്റ്‌ ഓഫീസിൽ നടന്ന കത്തയക്കൽ പരിപാടിയിൽ ബി.ജെ.പി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൽ ഊണുങ്ങൽ, സി.ജെ. ജിനു, സി.ആർ. രാജേഷ്, ഉമേഷ്‌, സത്യരാജ്, സെന്തിൽ കുമാർ, ഭരതൻ വളവത്, പി.കെ. പ്രകാശൻ, പി.കെ. ബേബി എന്നിവർ നേതൃത്വം നൽകി.