തൃശൂർ: കേരള കോ- ഓപറേറ്റിവ് കോളേജ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സഹകരണ കോളേജ് കലോത്സവം ' പൂരം 2020 ' ത്തിന് തൃശൂർ കോ ഓ- പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ആതിഥ്യം വഹിക്കും. 11, 12 തീയതികളിൽ പാടൂക്കാട് കോ- ഓപറേറ്റിവ് സ്‌കൂളിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടക സമിതി ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 11ന് രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിക്കും. മുൻ മന്ത്രി അഡ്വ. കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. സഹകരണ കലാലയങ്ങളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ ചടങ്ങിൽ ആദരിക്കും. 12ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം ജയരാജ് വാര്യർ സമ്മാനദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ മജീദ് ഇല്ലിക്കൽ, അബ്ദുൾ കരീം, ജ്യോതീഷ്, ശാരദ ദേവി എന്നിവർ പങ്കെടുത്തു.