തൃശൂർ: സംസ്ഥാന പേരന്റ്സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ഗുരുശ്രേഷ്ഠ പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക് സമർപ്പിക്കും. 11ന് വൈകീട്ട് മൂന്നിന് കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തുന്ന ചടങ്ങ് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.പി വീരേന്ദ്രകുമാർ എം.പി പുരസ്‌കാരം സമർപ്പിക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ പരിപാടിയും കോട്ടൻ ബാഗ് വിതരണവും നടത്താൻ സംസ്ഥാന പി.ടി.എ അസോസിയേഷൻ തീരുമാനിച്ചു. യൂണിയൻ ഭാരവാഹികളായ കെ.പി. രാധാകൃഷ്ണൻ, കെ.എം. ജയപ്രകാശ്, എൻ. രാജഗോപാൽ, പി.പി ജേക്കബ്, പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.