തൃശൂർ: കെ.ജി.ഒ.യു സംസ്ഥാന സമ്മേളനം ടൗൺ ഹാളിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. വിമലൻ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസ്, ഡോ. മനോജ് ജോൺസൺ, വി.എം. ഷൈൻ, എസ്. രാംദാസ്, കെ.സി. സുബ്രഹ്മണ്യൻ, വി.എം. ശ്രീകാന്ത്, ഡോ. ഐ.എം. മുഹ്‌സിൻ കോയ, ബി. ഗോപകുമാർ, അബ്ദുൽ ഹാരിസ്, തോമസ് സ്‌കറിയ, അനിൽ കുമാർ, ജില്ലാ പ്രസിഡന്റ് ഡോ. സി.ബി. അജിത്കുമാർ, ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.