തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 14ന് വിദ്യാർത്ഥി കോർണറിൽ ഭരണഘടനാ സംരക്ഷണ സമ്മേളനം നടത്തും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാർ, എം.എൽ.എമാർ, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുക്കും. എല്ലാ വിഭാഗത്തിൽ നിന്നുള്ളവരെയും സംരക്ഷണ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സമിതി ചെയർമാൻ ഡോ. പി.എ. മുഹമ്മദ് സെയ്ത്, കൺവീനർ യു.പി. ജോസഫ്, ജോയിന്റ് കൺവീനർ പി. ബാലചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.