പരീക്ഷ രജിസ്‌ട്രേഷൻ
ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്ന നാലാം വർഷ ബി.എസ്.സി എം.എൽ. ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 8 മുതൽ 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഇരുപത്തിയൊന്ന് വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ഇരുപത്തിമൂന്ന് വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ഫെബ്രുവരി 25 മുതൽ ആരംഭിക്കുന്ന നാലാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്‌കീം) പരീക്ഷയ്ക്ക് 13മുതൽ 27വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 30 വരെയും, 315 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 3 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.