ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാല ഭരണസമിതിയിലേക്ക് ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരൻ എന്നിവരെ സർക്കാർ പ്രതിനിധികളായി നാമനിർദ്ദേശം ചെയ്തു. നിലവിലെ ഭരണ സമിതിയിൽ അംഗങ്ങളായിരുന്ന മൂന്ന് പേരുടെയും നിർവഹണ കാലാവധി 2019 ഡിസംബറിൽ അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ നോമിനേഷൻ. യു ജി.സി വിജ്ഞാപനം അനുസരിച്ച് മൂന്ന് വർഷമാണ് ഇവരുടെ കാലാവധി.