karumathra
കരുമത്ര ദേശപ്പാനയോടനുബന്ധിച്ച് നടന്ന പ്രത്യുഷ, അനുജിത്ത്, ആകർഷ്, പ്രഥ്യുവിക എന്നിവരുടെ തായമ്പക

വടക്കാഞ്ചേരി: തിരുവാതിരയോട് അനുബന്ധിച്ച് കരുമത്ര ദേശപ്പാന ആഘോഷിച്ചു. കൈകൊട്ടിക്കളി, വിദ്യാർത്ഥികളായ പ്രത്യുഷ, അനുജിത്ത്, ആകർഷ്, പ്രഥ്യുവിക എന്നിവരുടെ തായമ്പക, കളമെഴുത്ത്, പാനതുള്ളൽ, തളിക പൂജ, തിരിയുഴിച്ചിൽ എന്നിവ നടന്നു. പാന ചടങ്ങുകൾക്ക് സി. കൃഷ്ണൻകുട്ടി മുഖ്യകാർമ്മിത്വം വഹിച്ചു. ദേശക്കമ്മിറ്റി ഭാരാവാഹികളായ രാജീവൻ തടത്തിൽ, പി. വിനോദ്, സുഹാസ് കല്ലിപറമ്പിൽ, കെ. വിനോദ് കുമാർ, പി. സന്ദീപ്, വി. സൂരജ്, ബാലൻ എടമന എന്നിവർ നേതൃത്വം നൽകി.