കൊടുങ്ങല്ലൂർ: ജനുവരി 18ന് തൃശൂരിൽ നടക്കുന്ന ചരിത്ര വിസ്മയം ഏകാത്മകം മെഗാ ഇവന്റ്-2020ൽ കൊടുങ്ങല്ലുർ യൂണിയനിൽ നിന്നും പങ്കെടുക്കുന്നവരുടെ ഗ്രൗണ്ട് റിഹേഴ്‌സൽ നടന്നു. സംസ്ഥാന കൊറിയോഗ്രാഫർ ഡോ. ധനുഷ സന്യാലിന്റെ നേതൃത്വത്തിൽ കുഞ്ഞുക്കുട്ടൻ ചത്വരത്തിൽ അരങ്ങേറിയ പരിപാടി ഏറെ ശ്രദ്ധേയമായി.
ഏകാത്മകം മെഗാ ഇവന്റ് സംസ്ഥാന കൊറിയോഗ്രാഫർ ധനുഷ സന്യാലിന് നർത്തകർ ഗുരുദക്ഷിണ നൽകി തുടർന്ന് ധനുഷ സന്യാൽ ഭദ്രദീപം തെളിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഗ്രൗണ്ട് റിഹേഴ്‌സൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, ജോളി ഡിൽഷൻ, ജയരാജൻ, എം.കെ തിലകൻ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എൻ.വൈ. അരുൺ, പി.വി. കുട്ടൻ, സുലേഖ അനിരുദ്ധൻ, ഷൈലജ ശരവണൻ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ഇ.ജി. സുഗതൻ തുടങ്ങിയവർ സംബന്ധിച്ചു.
ജാതിയുടെയും മതത്തിന്റെയും പേരിൽ ലോകത്താകമാനം കലുഷിത സാഹചര്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ വിശ്വഗുരുവും യുഗപുരുഷനുമായ ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികത പ്രചരിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
- കെ.ആർ. ജൈത്രൻ, നഗരസഭ ചെയർമാൻ
(ആശംസാ പ്രസംഗത്തിൽ പറഞ്ഞത്)