nrmanodgadanam

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അവസാന ഘട്ടത്തിന്റെയും അളഗപ്പനഗർ പഞ്ചായത്തിലെ കുടിവെള്ള പൈപ്പ് ലൈൻ വിപുലീകരണത്തിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനവും മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു.

ആമ്പല്ലൂർ: കുറച്ച് ജലം ഉപയോഗിച്ച് കൂടുതൽ സ്ഥലത്ത് ജലസേചനം നടത്തണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി .തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അവസാന ഘട്ടത്തിന്റെയും, അളഗപ്പനഗർ പഞ്ചായത്തിലെ കുടിവെള്ള പൈപ്പ് ലൈൻ വിപുലീകരണത്തിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യപ്രഭാഷണം നടത്തി. വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജീനിയർ പൗളി പീറ്റർ, ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ഷേർളി സെബാസ്റ്റ്യൻ എന്നിവർ പദ്ധതികളുടെ വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജേശ്വരി, ജയശ്രീ കൊച്ചു ഗോവിന്ദൻ, ഷീല മനോഹരൻ, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.