ചെറുതുരുത്തി: ഗുണനിലവാരമുള്ള ചികിത്സ കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യതയുമാണെന്ന് രമ്യ ഹരിദാസ് എം.പി. പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന് സേവന മികവിനുള്ള അംഗീകാരമായി ലഭിച്ച നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിന്റെ (എൻ.എ.ബി.എച്ച്) ദേശീയ അംഗീകാര സർട്ടിഫിക്കറ്റ് കോളേജ് സെക്രട്ടറി എം. മുരളീധരൻ, ഡയറക്ടർ സന്ധ്യ മണ്ണത്ത് എന്നിവർക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. എൻ.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് ആയുർവേദ മെഡിക്കൽ കോളേജ് ആണ് പി.എൻ.എൻ.എം. എം. മുരളീധരൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ. ത്രിജിൽ കൃഷ്ണൻ, ഡോ. നിരുപമ കെ, ഡോ. ജിജി മാത്യു, ഡോ. ഇന്ദുചൂഢൻ, ഡോ. ദിലീപ് കെ.എസ്, ഫാ. റോയ് ജോസഫ് വടക്കൻ എന്നിവർ സംബന്ധിച്ചു