മണ്ണുത്തി ഡയറി ആൻഡ് ടെക്‌നോളജി കോളേജിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ച് മേലൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ വൃക്ഷത്തൈ കൈമാറ്റം ചെയ്യുന്നു
ചാലക്കുടി: മേലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടന്നുവന്ന മണ്ണുത്തി ഡയറി ആൻഡ് ടെക്‌നോളജി കോളേജിന്റെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സംഘം ഹാളിൽ നടന്ന സമാപന സമ്മേളനം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.എൽ.എ വൃക്ഷത്തൈകൾ കൈമാറി. സംഘം പ്രസിഡന്റ് വി.ഡി. തോമസ് മുഖ്യ പ്രഭഷണം നടത്തി. പഞ്ചായത്തംഗം സി.കെ. വിജയൻ, പ്രോഗ്രാം ഓഫീസർ അശ്വിൻ എസ്. വാര്യർ, പ്രൊഫ.കെ.ബി. ദിവ്യ, ലയൺസ് ക്ലബ് സോണൽ ചെയർമാൻ ജെയിൻ ചിറ്റിലപ്പിള്ളി, പ്രസിഡന്റ് വിൽസൺ മൂത്തേടൻ, ട്രഷറർ പോളി, ഡി.ഇ.ഒ. പി.എഫ്. സെബിൻ, ഷഹാന ഷെറിൻ എന്നിവർ പ്രസംഗിച്ചു.