അരിമ്പൂർ: പള്ളി തിരുനാൾ ആഘോഷത്തിനായി വറവ് പലഹാരം ഉണ്ടാക്കുന്നതിനിടെ കുഴഞ്ഞ് വീണ് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.
വെളുത്തൂർ വാഴപ്പിള്ളി തോമസിന്റെ ഭാര്യ സോളി (42) ആണ് മരിച്ചത്. നവംബർ 15നാണ് സംഭവം. കുഴഞ്ഞു വീണ സോളിയുടെ ദേഹത്തേക്ക് തിളച്ച എണ്ണ വീണ് 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സോളിയെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തൃശൂരിലെ ആശുപത്രിയിലാക്കി.
നിർദ്ധന കുടുംബാംഗമായ സോളിയുടെ ചികിത്സയ്ക്കായി പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ കമ്മിറ്റി രൂപീകരിച്ചിരുന്നു. വെളുത്തൂരിലെ മാലിന്യം വിറ്റുകിട്ടിയ തുക ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൈമാറിയിരുന്നു. വിവിധ സംഘടനകളും നിർദ്ധന കുടുംബത്തിന് സഹായവുമായി എത്തിയെങ്കിലും സോളിയെ രക്ഷിക്കാനായില്ല.
മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. തുടർന്ന് അരിമ്പൂർ പള്ളി സെമിത്തേരിയിൽ ഇന്ന് വൈകിട്ട് മൂന്നിന് സംസ്‌കരിക്കും. മക്കൾ: ആന്റോ, ഇഗ്‌നേഷ്യസ്.