കോണത്തുകുന്ന്: പ്ലാസ്റ്റിക്ക് നിരോധനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വള്ളിവട്ടം ചെറുകിട ഭൂഉടമ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ 300 പേർക്ക് തുണിസഞ്ചി വിതരണം ചെയ്തു. ചടങ്ങിൽ സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്ന ബാബുവിന് ഒരു പുതിയ സൈക്കിൾ നൽകി. ചടങ്ങിൽ 400 കി.മീ സൈക്കിൾ യാത്ര നടത്തി കൊണ്ടിരിക്കുന്ന 40 പേരടങ്ങിയ കേരള നല്ലജീവന സംഘത്തിന് സ്വീകരണം നൽകി. ചെറുകിട ഭൂഉടമ സംഘം പ്രസിഡന്റ് എ.ആർ. രാമദാസ് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ആർ. ബാബു ഉദ്ഘാടനം നിർവഹിച്ചു. സലിം കാട്ടകത്ത്, ഡോ. പി.എ. രാധാകൃഷ്ണൻ, രാജേഷ് ടി.ആർ, കെ.ആർ. പ്രകാശൻ, ഇ.വി. സജീവ്, ജയരാജ് അപ്പാട്ട്, കേശവമേനോൻ, മനോഹരൻ എന്നിവർ പ്രസംഗിച്ചു.