കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാര സെന്ററിൽ ഭരണ ഘടനാ സംരക്ഷണ സദസ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശിന്റെ അദ്ധ്യക്ഷതയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.വി. വൈശാഖൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. സുരേന്ദ്രൻ, എൻ.എ. ഇസ്മയിൽ മാസ്റ്റർ, സി.എ. ഷെഫീർ, പി.എ. താജുദ്ദീൻ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെരായി എസ്.എൻ. പുരം ബഹുജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പതിയാശ്ശേരി സെൻ്ററിൽ നിന്നും അഞ്ചങ്ങാടിയിലേക്ക് വൻബഹുജന റാലി നടന്നു. അമീർ അലി, അൻസിൽവേക്കോട്, ഷാജഹാൻ, സഹൽഫൈസി, ഷാജി കുന്നത്ത്, അഷറഫ് പടിയത്ത്, പി.കെ. രാജീവ്, ഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി. അഷറഫ് തരുപിടികയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന യോഗത്തിൽ വഹിച്ചു. കെ.ആർ. നിധീഷ് കുമാർ ആമുഖ പ്രസംഗം നടത്തി. സുരേന്ദ്രൻ എടക്കഴിയൂർ ഉദ്ഘാടനവും ബി.ജി. വിഷ്ണു മുഖ്യ പ്രഭാഷണവും നടത്തി. കെ.എം. ഷാനിർ നന്ദി പറഞ്ഞു.