വരന്തരപ്പിള്ളി: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥികൾ ആഡംബര ബൈക്കുകളിൽ നടത്തിയ സാഹസിക യാത്ര പൊലീസ് തടഞ്ഞു. പള്ളിക്കുന്ന്, കോരനൊടി, വരാക്കര എന്നിവിടങ്ങളിൽ നിന്നുള്ളവരും സുഹൃത്തുക്കളുമാണ് വിദ്യാർത്ഥികൾ. ഒരാൾ സ്വന്തം പിതാവിന്റെ ഡ്രൈവിംഗ് ലൈസൻസ് പണയപ്പെടുത്തിയാണ് ചാലക്കുടിയിൽ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്തത്. മറ്റൊരാൾ പിതാവിന്റെ ബൈക്കിലുമണ് ചെത്തിയത്. അപകടകരമായും പൊതുജനങ്ങൾക്ക് ഭീഷണിയുമായി ബൈക്ക് ഓടിച്ചതിനാണ് കേസ്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും ബൈക്ക് വാടകയ്ക്ക് നൽകിയ ആളുടെ പേരിലും കേസെടുത്തു.