തൃശൂർ: റാമ്പിലൂടെ വേഗത്തിൽ ഓടിച്ചു വരുന്ന ബൈക്കുകൾ 40 അടിയിലേറെ ഉയരത്തിൽ പൊങ്ങി തലകീഴായി മറിഞ്ഞുളള അഭ്യാസപ്രകടനം നടത്തുന്ന ലോക മോട്ടോർ സ്പോർട്‌സ് രംഗത്തെ രണ്ട് അതിസാഹസികർ ഇന്ന് തൃശൂരിലെ അരണാട്ടുകരയിൽ പ്രകടനം നടത്തും. ബൈക്ക് റേസിംഗ് 7 കാറ്റഗറി മത്സരങ്ങളുടെ ഫൈനൽസും ഇന്ന് നടക്കും
'ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദേശീയ തല ബൈക്ക് റേസിംഗ് മത്സരവേദിയിലാണ് അന്താരാഷ്ട്ര ബൈക്ക് സ്റ്റണ്ടർമാരായ ആഷിക് മിൻ ഇവാൻജനി (റഷ്യ) വേൺസ് ബെർഗർ തോമസ് (ഓസ്ട്രിയ) എന്നിവർ സാഹസികപ്രകടനം കാഴ്ചവയ്ക്കുന്നത്. എഫ്.എം.എക്സ് ഫ്രീെ്രസ്രെൽ മോട്ടോർ ഷോയിലെ പ്രകടനം കാണികളെ പ്രകമ്പനം കൊള്ളിക്കും. ഷോപ്പിംഗ് ഫെസ്റ്റിവൽ കമ്മിറ്റിക്കു വേണ്ടി ദേശീയ ചാമ്പ്യന്മാരായ ബാന്റി ഡോസ് മോട്ടോർ സ്പോർട്ട്സ് ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ബിഗ്നേഴ്സ് ക്ലാസ്, നോവെയ്സ് ക്ലാസ്, ഇന്ത്യൻ എക്സ്പർട്ട്സ്, വിദേശ നിർമ്മിത ബൈക്ക് ഓടിപ്പിക്കുന്നവരുടെ ഫോറിൻ ക്ലാസ്, സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗം, 'ബുള്ളറ്റിന്റെ ഹിമാലയൻ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വിദേശ നിർമ്മിത ബൈക്കുകളുടെ മത്സരത്തിലെ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രുപയാണ് ഒന്നാം സമ്മാനം. ഒരോ കാറ്റഗറിയിലും ഒന്നു മുതൽ 5 വരെ സ്ഥാനത്തെത്തുന്നവർക്ക് കാഷ് അവാർഡ് നൽകും
ഇന്ത്യയിലെ ഫെഡറേഷൻ ഒഫ് മോട്ടോർ സ്പോർട്ട്സ് കൗൺസിൽ അംഗീകാരവും ലൈസൻസുമില്ലാതെ മത്സരത്തിൽ പങ്കെടുക്കാനാവില്ല. മത്സരങ്ങൾ പൂർണമായും അവരുടെ മേൽനോട്ടത്തിലും സുരക്ഷാ ക്രമീകരണളിലും മാത്രമാണ് നടക്കുന്നത്. 9000 പേർക്കിരിക്കാവുന്ന ഗാലറിയാണ് ഇതിനായി ഒരുക്കുന്നത്.