കയ്പമംഗലം: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ 135 കോടി ജനങ്ങളിൽ ഒരാൾക്കും ഇന്ത്യ വിട്ട് പോകേണ്ടി വരില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി ബാബു. ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി പെരിഞ്ഞനം സെന്ററിൽ സംഘടിപ്പിച്ച ജനജാഗരണ സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്ന് വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഗാന്ധിജിയും, നെഹ്റുവും, കോൺഗ്രസും പാക്കിസ്ഥാൻ രൂപീകരിച്ച കാലത്ത് പറഞ്ഞത് ചരിത്രത്തിൽ ഉള്ളതാണ്. ഇന്ത്യൻ ഭരണഘടനയിലും അത് വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരത്വ നിയമം ഭേദഗതി വരുത്തണമെന്ന് ആദ്യം പ്രമേയം പസാക്കിയ പാർട്ടിയാണ് സി.പി.എം. ആ പാർട്ടിയുടെ നേതാവായ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത്.
ഭരണഘടന സംരക്ഷിക്കുന്നുവെന്ന് പറഞ്ഞ് കോൺഗ്രസും, സി.പി.എമ്മും ഭരണഘടനാ തത്വങ്ങളെ ബലികൊടുത്ത് രാജ്യത്ത് കലാപം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു തട്ടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലൂക്ക് വൈസ് പ്രസിഡന്റ് ജയറാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രമേഷ് കൂട്ടാല ആമുഖപ്രഭാഷണം നടത്തി. ശെൽവൻ മണക്കാട്ടുപടി, പി.എസ് അനിൽ കുമാർ, അജയഘോഷ് കിഴക്കേടത്ത്, മഞ്ജുള സുനിൽ, കെ. സുനിൽ കുമാർ, പി. രാജേഷ് എന്നിവർ സംസാരിച്ചു...