വരാക്കര: ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം നാളെ. രാവിലെ 4.30ന് പള്ളിയുണർത്തലോടെ ചടങ്ങുകൾക്ക് തുടക്കമാവും. തന്ത്രി ഡോ. കാരുമാത്ര വിജയൻ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ 8 മുതൽ എഴുന്നള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് 12 മുതൽ വിവിധ കരയോഗങ്ങളിൽ നിന്നുള്ള കാവടി സെറ്റുകൾ ക്ഷേത്ര മൈതാനിയിലെത്തി ആടി തിമിർക്കും. വൈകിട്ട് 3 മുതൽ കാഴ്ചശീവേലി. സന്ധ്യക്ക് പന്തൽ വരവ്. തുടർന്ന് സഹസ്രനാമാർച്ചന, തായമ്പക, കേളി, കൊമ്പ്പറ്റ്, രാത്രി 8ന് നാടകം. രാത്രി 12 മുതൽ വിവിധ കരയോഗങ്ങളുടെ പൂരം വരവ്. പുലർച്ചെ 4ന് കൂട്ടിയെഴുന്നള്ളിപ്പ്. തുടർന്ന് സാംബവ നൃത്തം. രാവിലെ ആറിന് ആറാട്ട് എന്നിവയാണ് പരിപാടികൾ. രാവിലെ എഴുന്നള്ളിപ്പിന് പരയ്ക്കാട്ട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും, ഉച്ചത്തിരിഞ്ഞ് കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടക്കും. ക്ഷേത്ര യോഗത്തിന് കീഴിലുള്ള 20 പുര സെറ്റ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് ആഘോഷം. ഇന്ന് വൈകിട്ട് ഗുരുദേവ സ്‌കൂൾ കെ.ജി ഹാളിൽ ചമയപ്രദർശനം നടക്കും.