manimm
പോട്ട കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആബുംലൻസ് ഉദ്ഘാടന ചടങ്ങിൽ വച്ച് ബി.ഡി.ദേവസി എം.എൽ.എയ്ക്ക്, മന്ത്രി എം.എം.മണി പുരസ്കാരം നൽകുന്നു

ചാലക്കുടി: ദളിത് പിന്നാക്ക വിഭാഗങ്ങളെ കാൽച്ചുവട്ടിലാക്കി ആദ്യകാലത്തെപ്പോലെ മേലാളന്മാർക്ക് സസുഖം വാഴാനുള്ള സൂത്ര വിദ്യയാണ് പൗരത്വ ഭേദഗതി എന്ന കുതന്ത്രമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പോട്ടയിൽ കനിവ് സാമൂഹിക സേവന ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച ആംബുലൻസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എം.എൻ. ശശിധരൻ ചടങ്ങിൽ അദ്ധ്യക്ഷനായി. എം.ടി. കൊച്ചാപ്പു മാസ്റ്റർ കമർമ്മ ശ്രേഷ്ഠ പുരസ്‌കാരം ബി.ഡി. ദേവസി എം.എൽ.എയ്ക്ക് മന്ത്രി സമ്മാനിച്ചു. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് എൻജി കൺസർവേഷൻ സൊസൈറ്റി നൽകുന്ന പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, റിട്ട. വാട്ടർ അതോറിറ്റി എക്‌സി. എൻജിനിയർ പി.ബി. നന്ദകുമാർ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കനിവ് സെക്രട്ടറി ഡോ. കെ. സോമൻ, കൺവീനർ പി.എസ്. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.