തൃശൂർ: കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറി തൃശൂർ ചാപ്റ്ററിന്റെ പുതിയ ഓഫീസ് തുറന്നു. തൃശൂർ പ്രസ്‌ക്ലബ്ബ് റോഡിലെ ശ്രീ റസിഡൻസിയിലാണ് ഓഫീസ് (ഫോൺ. 04872337860). കോഴ്‌സിനു ചേരാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാണ്. അവർക്ക് ഫൗണ്ടേഷൻ കോഴ്‌സ് (നാലു പേപ്പർ) ആദ്യം പാസാകണം. തുടർന്ന് എക്‌സിക്യൂട്ടീവ് പ്രോഗ്രാം (എട്ടു പേപ്പർ), പ്രൊഫഷണൽ പ്രോഗ്രാം (ഒമ്പതു പേപ്പർ) എന്നിവയും പാസായാലാണ് സി.എസ് ബിരുദം നേടാനാവുക. ചുരുങ്ങിയത് അഞ്ചുവർഷമെടുക്കും. ബിരുദധാരികൾക്ക് എക്‌സിക്യൂട്ടിവ് പ്രോഗ്രാമിൽ നേരിട്ടു ചേരാം. അഞ്ചു മുതൽ പത്തു ശതമാനം വരെയാണ് വിജയ ശതമാനം. തൃശൂർ ചാപ്റ്റർ വിദൂര വിദ്യാഭ്യാസമാണ് മുഖ്യമായും നൽകുന്നത്. നേരിട്ടുള്ള ക്ലാസുകളും നടത്തുന്നുണ്ട്. 7500 മുതൽ 12,500 വരെയാണ് ഫീസെന്നും സെൻട്രൽ കൗൺസിൽ അംഗം എൻ. ബാലസുബ്രഹ്മണ്യൻ, തൃശൂർ ചാപ്റ്റർ ചെയർമാൻ രാജേഷ്‌കുമാർ പിള്ള, ഡി നാഗേന്ദ്രറാവു, എം.വി സരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.