തൃശൂർ: സീറോ ബാലൻസിൽ ഏത് ബാങ്കിലും അക്കൗണ്ട് തുടങ്ങാമെന്ന് കളക്ടർ എസ്. ഷാനവാസ്. ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ അത്യാവശ്യമാണ്. സീറോ ബാലൻസിൽ അക്കൗണ്ട് തുടങ്ങാൻ ചില ബാങ്കുകൾ അനുവദിക്കുന്നില്ലെന്ന പരാതികൾ ചെയർമാനായുള്ള സമിതി പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു.

തട്ടുകടകൾ മുതൽ വലിയ വ്യവസായ സ്ഥാപനങ്ങളും സാധാരണക്കാർ ഉപയോഗിക്കുന്ന ബസുകളിലും ഓട്ടോകളിലുമൊക്കെ കറൻസി നൽകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള ബോധവത്കരണം ഉടൻ തന്നെ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ജില്ലയായി തൃശൂരിനെ മാറ്റാൻ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ഈ പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും ഇതു വ്യാപിപ്പിക്കും.