കൊടകര: കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂയ മഹോത്സം ഭക്തിസാന്ദ്രമായി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അഴകത്തു മനക്കൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (മുൻ ശബരിമല മേൽശാന്തി), മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികരായി. ഗജരാജൻ ചെറായി പരമേശ്വരൻ ഭഗവാന്റെ തിടമ്പേറ്റി. തുടർന്ന് വിവിധ സമുദായങ്ങളുടെ കാവടി സെറ്റുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചു. ഉച്ചകഴിഞ്ഞ് ശീവേലി നടന്നു. മേളത്തിന് ചെറുശ്ശേരി കുട്ടൻ മാരാരും കേളത്ത് സുന്ദരൻ മാരാരും പഞ്ചവാദ്യത്തിന് തൃക്കൂർ രാജൻ മാരാരും നേതൃത്വം നൽകി. വൈകിട്ടു ദീപാരാധനയ്ക്കു ശേഷം വെടിക്കെട്ടും തുടർന്ന് കേളത്ത് അദ്വൈത് പി. മാരാർ അവതരിപ്പിച്ച തായമ്പകയും തുടർന്ന് രാത്രിയിൽ എഴുന്നള്ളിപ്പും കാവടിയാട്ടവും നടന്നു.