vellam
വടക്കാഞ്ചേരി കുന്നംകുളം റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു

എരുമപ്പെട്ടി: വാട്ടർ അതോററ്റിയുടെ അനാസ്ഥ റോഡ് നിർമ്മാണത്തിന് തടസമുണ്ടാക്കുന്നു. കുന്നംകുളം വടക്കാഞ്ചേരി റോഡിലെ പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാത്തത് പലസ്ഥലങ്ങളിലും റോഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. എരുമപ്പെട്ടി പാഴിയോട്ട്മുറി മുതൽ പന്നിത്തടം വരെയാണ് റോഡ് പുനർനിർമ്മാണം നടക്കുന്നത്. അഞ്ച് കിലോമീറ്റർ ദൂരത്തിനുള്ളിൽ നിരവധി സ്ഥലങ്ങളിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. ഇത് ടാറിംഗ് നടത്താൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. പൈപ്പുകളുടെ ചോർച്ചയടയ്ക്കാൻ പൊതുമരാമത്ത് വടക്കാഞ്ചേരി വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും വേണ്ട രീതിയിൽ പരിഹരിക്കാൻ തയ്യാറാകുന്നില്ലെന്ന് പറയുന്നു. കഴിഞ്ഞ ദിവസം വെള്ളറക്കാട് കൊല്ലൻപടിയിൽ പൈപ്പ് ചോർച്ചയുള്ള ഭാഗം ഒഴിവാക്കിയാണ് റോഡ് ടാറിംഗ് നടത്തിയത്.