തൃശൂർ: സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 17, 18 തിയതികളിൽ ടൗൺ ഹാളിൽ നടത്തും. സമകാലിക രാഷ്ട്രീയവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശൻ എം.എൽ.എ വിഷയമവതരിപ്പിക്കും. മൂന്നിന് നടക്കുന്ന വിളംബര സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് കലാസന്ധ്യ. 17ന് രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ പതാക ഉയർത്തും. 18ന് രാവിലെ പത്തിന് ഉദ്ഘാടന സമ്മേളനം നടത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.പിമാരായ ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
11.30ന് പ്രതിനിധി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന കോൺഗ്രസ് നേതാവ് എം.വി കുര്യനെ ആദരിക്കും. 2500ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി കെ. വിക്രമൻ നായർ, സ്വാഗതസംഘം കൺവീനർ കെ.ബി ജയറാം, ജില്ലാ പ്രസിഡന്റ് പി.എം കുഞ്ഞുമൊയ്തീൻ, സെക്രട്ടറി എം.സി പോളച്ചൻ എന്നിവരും പങ്കെടുത്തു...