കയ്പമംഗലം: ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിച്ച തന്ത്രമാണ് മോഡി പൗരത്വ ഭേദഗതി ബില്ലിലൂടെ നടപ്പിലാക്കുന്നതെന്നും, ഇതിലൂടെ മോഡിയുടെ ചീട്ട് കൊട്ടാരം തകർന്നടിയുമെന്നും ബാലചന്ദ്രൻ വടക്കേടത്ത്. കാളമുറിയിൽ സംഘടിപ്പിച്ച അംബേദ്കർ ചത്വരത്തിൽ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് ശതമാനം സവർണർക്കായി ഒരു സമുദായത്തെ ഇല്ലാതാക്കാനാണ് പൗരത്വ നിയമം കൊണ്ടുവന്നത്. ദളിതരടക്കമുള്ള മറ്റ് ന്യൂനപക്ഷ സമുദായത്തെയും ഇത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സൽ, ബഷീർ തൈവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു...