gvr-mohanakrishnan-anusma
പി.ടി. മോഹനകൃഷ്ണൻ അനുസ്മരണത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ സംസാരിക്കുന്നു

ഗുരുവായൂര്‍: മുൻ ദേവസ്വം ചെയർമാനും എം.എൽ.എയുമായ പി.ടി. മോഹനകൃഷ്ണനെ പൗരാവലി അനുസ്മരിച്ചു. നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതി അദ്ധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, ദയാനന്ദൻ മാമ്പുള്ളി, എ. വേണുഗോപാൽ, ജനു ഗുരുവായൂർ, ആർ.ജയകുമാർ, എം.കെ. നാരായണൻ നമ്പൂതിരി, കെ. കുഞ്ഞുണ്ണി, ബാലൻ വാറനാട്, ആർ. രവികുമാർ, കെ.പി. ഉദയൻ തുടങ്ങിയവർ സംസാരിച്ചു.