തൃശൂർ: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് നയിക്കുന്ന 'വേദതീർത്ഥാടന'ത്തിന്റെ രണ്ടാം ദിനത്തിൽ രാവിലെ എട്ടിന് കർണ്ണാടകയിലെ സുള്ള്യയിൽ നിന്നുള്ള വൈദികരുടെ കാർമികത്വത്തിൽ മഹാഗണപതിഹവനം നടന്നു. തുടർന്ന് നടന്ന സംന്യാസി സഭയിൽ സ്വാഗതസംഘം കൺവീനർ ഡോ. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മാനന്ദജി ഉദ്ഘാടനം ചെയ്തു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി (വിവേകാനന്ദ സേവാശ്രമം, ചെറുശ്ശേരി), ബ്രഹ്മചാരിണി സുജാത (മാതാ അമൃതാനന്ദമയീ മഠം, അയ്യന്തോൾ) എന്നിവർ മുഖ്യാതിഥികളായി. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പ്രതിനിധി കെ.വി. ജനാർദ്ദനൻ വൈദിക്, സിനു മണികണ്ഠൻ, വിനു .കെ സംസാരിച്ചു. പരിസ്ഥിതി സെമിനാറിന്റെ ഉദ്ഘാടന കർമ്മം സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ വി.എസ്. വിജയൻ നിർവഹിച്ചു. സുജ ജോഷി അദ്ധ്യക്ഷത വഹിച്ചു. തോംസൺ പി.വി, പി.പി. ഉണ്ണികൃഷ്ണൻ വൈദിക് എന്നിവർ സംസാരിച്ചു. വിഷ്ണു ഹർഷൻ, നിധിൻ ടി.ആർ സംസാരിച്ചു. മഹാമൃത്യുഞ്ജയ യജ്ഞവും ഓട്ടൻതുള്ളലും നടന്നു.