ചാലക്കുടി: കനത്ത വേനലിലുണ്ടാകുന്ന തീപിടുത്തം നിയന്ത്രിക്കുന്നതിന് അഗ്‌നിശമന സേന ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. തീപിടിത്തം ഒഴിവാക്കുന്നതിന് മുന്നറിയിപ്പ് നൽകുന്നതാണ് ആദ്യ നടപടി. സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയൽ, വീടിനു പുറത്തുള്ള വിറകടുപ്പുകൾ ഉപയോഗശേഷം തീ പൂർണ്ണമായും കെടുത്താതിരിക്കൽ എന്നിവ ഒഴിവാക്കണം. വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി ചപ്പുചവുകളിൽ വീണുള്ള അപകടങ്ങൾ സാധാരണമാണ്. ഇതിനെതിരെ ജാഗ്രത വേണം. ചവറുകൾ തീയിടുമ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം സംഭരിച്ച ശേഷം മാത്രം തീ കത്തിക്കുക, തീ പുർണ്ണമായും അണഞ്ഞുവെന്ന് ഉറപ്പുവരുത്തുക. വൈദ്യുതി ലൈയിനുകൾക്കു താഴെ നിന്നും തീപിടിത്ത സാധ്യതയുള്ള വസ്തുകൾ നീക്കം ചെയ്യുക. എന്നിവയാണ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത്.