കൊടുങ്ങല്ലൂർ: മുസിരിസ് മേഖലയുടെ ചരിത്ര പ്രാധാന്യം കേരളത്തിലെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കാനായി മുസിരിസ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് വോക്ക് സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30ന് കോട്ടപ്പുറം കോട്ടയിൽ ധന മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിർവ്വഹിക്കും. തുടർന്ന് അദ്ദേഹം കുട്ടികളുമായി സംവദിക്കും. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എസ്. ശർമ, വി.ഡി സതീശൻ, ഇ.ടി ടൈസൺ മാസ്റ്റർ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർമാൻ കെ.ആർ ജൈത്രൻ, കൗൺസിലർ പ്രിൻസി മാർട്ടിൻ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഐ.എസ്.എച്ച്.സി.കെ ഡയറക്ടർ ഡോ. കേശവൻ വെളുത്താട്ട്, മുസിരിസ് പൈതൃക പദ്ധതി കൺസർവേഷൻ കൺസൾട്ടന്റ് ബെന്നി കുര്യാക്കോസ്, ഉപദേശക സമിതി അംഗം റൂബിൻ ഡിക്രൂസ്, മുസിരിസ് പ്രൊജക്ട് എം.ഡി പി.എം. നൗഷാദ് എന്നിവർ പ്രസംഗിക്കും. ചരിത്രപരമായ അറിവുകളിലേക്ക് കുട്ടികളെ നയിക്കുന്ന ഇത്തരമൊരു പദ്ധതി സമാനതകളില്ലാത്തതാണ്. ജൂത സിനഗോഗ്, കോട്ടപ്പുറം കോട്ട, പാലിയം കോട്ട, പാലിയം നാലുകെട്ട് ഉൾപ്പെടെയുള്ള മുസിരിസ് പട്ടണത്തിലൂടെയുള്ള യാത്രയാണ് ഇത്..