ചാലക്കുടി: ആന്ധ്രപ്രദേശിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ പരിയാരം വേളൂക്കരയിലെ യുവാവ് മരിച്ചു. വെണ്ണാട്ടുപറമ്പില്‍ പൗലോസിന്റെ മകന്‍ ജിജോ (ജിജുട്ടന്‍-44) ആണ് മരിച്ചത്. ചാലക്കുടി വെള്ളികുളങ്ങര റൂട്ടിലോടുന്ന ഗിഫ്റ്റ് ഓഫ് ഗോഡ് ബസിന്റെ ഉടമസ്ഥനും ഡ്രൈവറുമാണ്. ഒരു സിമന്റ് കമ്പനിയുടെ ട്രെയിലര്‍ ഓടിക്കുവാന്‍ ഒരു മാസമായി കൃഷ്ണഗിരിയിലായിരുന്നു താമസം. ഇയാള്‍ ഓടിച്ചിരുന്ന ട്രെയിലര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മൃതദേഹം ഇന്നു നാട്ടിലെത്തും. സംസ്‌കാരം വ്യാഴാഴ്ച നടക്കും.ഭാര്യ: ജിജി. മക്കള്‍: ജീവന്‍, ജൂവിന്‍, ജൂവല്‍.