തൃപ്രയാർ : നാട്ടിക ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ചു തെരഞ്ഞെടുക്കപെട്ട 50 പേർക്കായി നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹൈസ്കൂൾ മൈതാനത്തു നടത്തിയ സൗജന്യ ആകാശയാത്ര ആവേശമായി. തിരഞ്ഞെടുക്കപെട്ടവർക്കൊപ്പം നാട്ടിക പഞ്ചായത്തിലെ അമ്മ സദസിലെ മുതിർന്ന അമ്മമാരും യാത്രയിൽ പങ്കാളികളായി. കൈക്കുഞ്ഞു മുതൽ 84 വയസുള്ളവർ വരെ ആകാശയാത്രയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ആകാശ യാത്ര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അനിൽപുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.എം സിദ്ദിഖ്, വി. ആർ വിജയൻ, ചക്രപാണി പുളിക്കൽ, ഉണ്ണിക്കൃഷ്ണൻ തൈപറമ്പത്ത്, വി. ഡി സന്ദീപ്, സി. എസ് മണികണ്ഠൻ, ലളിത മോഹൻദാസ്, ബാബു പനക്കൽ, പി. ബി മനോജ്‌, ഹേമ പ്രേമൻ, ജൂബി പ്രദീപ്‌ തുടങ്ങിയവർ നേതൃത്വം നൽകി...