തൃശൂർ: സർക്കാർ മേഖലയിലെ ആയുർവേദ ഡേക്ടർമാരുടെ സംഘടനയായ കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ (കെ.ജി.എ.എം.ഒ.എഫ്) തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. എ.കെ. ദേവിദാസ് മെമ്മോറിയൽ പ്രസംഗമത്സരം 21ന് രാവിലെ 9.30ന് തൃശൂർ ഗവ. മോഡൽ ബോയ്സ് സ്കൂളിലെ ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 'പാഠ്യപദ്ധതിയിൽ ആയുർവേദം' എന്ന വിഷയത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുടെ കത്തുമായി വരണം. പ്രവേശനം സൗജന്യം. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: 8078083711, 9447258626, 9074419613.