തൃശൂർ: ഡോ. വിക്രം സാരാഭായിയുടെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഐ.എസ്.ആർ.ഒയുടെ ദ്വിദിന എക്‌സിബിഷനും ജല റോക്കറ്റ് വിക്ഷേപണവും 20, 21 തീയതികളിൽ തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിൽ നടക്കും.
20ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ ടി.വി. ഹരിദാസ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി. സജി പത്രസമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.ആർ.ഒയിലെ ബിജുപ്രസാദ്, ബേബി സെബാസ്റ്റ്യൻ, ഷിജോ സേവ്യർ എന്നിവർ പങ്കെടുക്കും. 20ന് രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെയും 21ന് രാവിലെ 9:30 മുതൽ മുതൽ വൈകീട്ട് നാല് വരെയും ആണ് പ്രദർശനം. പ്രദർശനത്തിന്റെ ഭാഗമായി കോളേജിൽ ഗ്രൗണ്ടിൽ ജല റോക്കറ്റ് വിക്ഷേപണം നടക്കും. 21 ന് അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം, എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ക്വിസ്, ചിത്രരചന, ഇംഗ്ലീഷ് - മലയാളം പ്രസംഗ മത്സരം എന്നിവ നടക്കും. വിജയികൾക്ക് കാഷ് പ്രൈസും ഐ.എസ്.ആർ.ഒയുടെ മെരിറ്റ് സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഐ.എസ്.ആ.ർഒയുടെ വെബ്‌സൈറ്റിൽ https://www.isro.gov.in രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യമാണ്. എം.അനിൽ , ദിവ്യ ഉണ്ണി, അരുൺ ലോഹിതാക്ഷൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.